കോവിഡ് രോഗികളുടെ എണ്ണമേറിയതോടെ ആശുപത്രികളില്‍ തിരക്ക് ; രോഗികളെ ഇനി ക്വാറന്റൈന്‍ ഹോട്ടലുകളില്‍ ചികിത്സിക്കും ; ആശുപത്രിയില്‍ ലഭിക്കുന്ന അതേ സേവനം ഉറപ്പാക്കുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍

കോവിഡ് രോഗികളുടെ എണ്ണമേറിയതോടെ ആശുപത്രികളില്‍ തിരക്ക് ; രോഗികളെ ഇനി ക്വാറന്റൈന്‍ ഹോട്ടലുകളില്‍ ചികിത്സിക്കും ; ആശുപത്രിയില്‍ ലഭിക്കുന്ന അതേ സേവനം ഉറപ്പാക്കുമെന്ന് വിക്ടോറിയന്‍ സര്‍ക്കാര്‍
കോവിഡ് പ്രതിസന്ധിയില്‍ കടുത്ത സമ്മര്‍ദ്ദമാണ് ആരോഗ്യമേഖലയിലുള്ളത്. ജീവനക്കാരുടെ കുറവും കോവിഡ് രോഗികളുടെ വര്‍ദ്ധനവും പല ആശുപത്രികളുടെ പ്രവര്‍ത്തനവും താളം തെറ്റിക്കുകയാണ്. പലയിടത്തും രോഗികള്‍ക്ക് വേണ്ട സാഹചര്യം ഒരുക്കാന്‍ കഴിയാത്ത അവസ്ഥ. ഇതിനിടയിലാണ് ഹോട്ടലുകള്‍ ആശുപത്രികളാക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ക്വാറന്റൈനിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിക്ടോറിയന്‍ ആരോഗ്യവകുപ്പ് പറഞ്ഞു. മെഡി ഹോട്ടലുകളിലേക്ക് 300 ലേറെ രോഗികളെ മാറ്റും. അത്യാഹിത വിഭാഗത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം കുറക്കുകയും രോഗികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും മെഡി ഹോട്ടലുകള്‍ക്ക് മികച്ച രീതിയില്‍ സേവനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.

Cars, a worker in PPE and some police officers outside the Pullman hotel in Melbourne


മെല്‍ബണിലെ സിബിഡിയിലെ പുള്‍മാന്‍, എപ്പിങ്ങിലെ മന്ത്ര എന്നീ ഹോട്ടലുകളാണ് മെഡി ഹോട്ടലുകളാക്കി മാറ്റുക.

മെഡി ഹോട്ടലിലായിരിക്കുമ്പോഴും രോഗികള്‍ക്ക് ആശുപത്രി സേവനം എല്ലാം ലഭിക്കും. രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റും മുമ്പ് ആരോഗ്യ പരിശോധന നടത്തും. അടുത്താഴ്ച മുതല്‍ ഈ പ്രവര്‍ത്തനം തുടങ്ങുമെന്ന് ചുമതലയുള്ള കോവിഡ് ക്വാറന്റൈന്‍ വിക്ടോറിയ വ്യക്തമാക്കി.Other News in this category4malayalees Recommends