ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധം പരാജയപ്പെട്ടതോടെ ' ജോക്കോവിച്ച് ' ഇരയാക്കപ്പെടുന്നു ; കോവിഡ് വീഴ്ച മറക്കാന്‍ സംഭവം വലിയ വാര്‍ത്തയാക്കുന്നു ; ഈ പ്രതിസന്ധി കാലത്ത് സര്‍ക്കാരിന് കിട്ടിയ 'ഭാഗ്യമാണ് ' താരമെന്ന് വിമര്‍ശനം

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധം പരാജയപ്പെട്ടതോടെ ' ജോക്കോവിച്ച് ' ഇരയാക്കപ്പെടുന്നു ; കോവിഡ് വീഴ്ച മറക്കാന്‍ സംഭവം വലിയ വാര്‍ത്തയാക്കുന്നു ; ഈ പ്രതിസന്ധി കാലത്ത് സര്‍ക്കാരിന് കിട്ടിയ 'ഭാഗ്യമാണ് ' താരമെന്ന് വിമര്‍ശനം
കുറച്ചുദിവസമായി മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടികള്‍. ലോക താരം നോവിക് ജോക്കോവിച്ചിന് വിസ നിഷേധിക്കലും വിമാനത്താവളത്തില്‍ തടയലും നിയമ യുദ്ധവും ഉള്‍പ്പെടെ സംഭവങ്ങളില്‍ സര്‍ക്കാര്‍ വാശി പിടിക്കുന്നതായി വിമര്‍ശനം.

സര്‍ക്കാരിന്റെ ഈ നിര്‍ബന്ധ ബുദ്ധിക്കു പിന്നിലും പൊളിറ്റിക്‌സ് ആണ് എന്ന ആക്ഷേപമുണ്ട്. പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണിനെതിരെ ശക്തമായ ജനവികാരം ഉയരുന്നതിനിടെ പ്രധാന വാര്‍ത്തയില്‍ ജോക്കോവിച്ച് നിറയാനാണ് എന്നാണ് മുന്‍ ലേബര്‍ പ്രൈം മിനിസ്റ്റര്‍ കെവിന്‍ റഡ്ഡ് പറയുന്നത്.

Novak Djokovic during a training session at Melbourne Park in Melbourne, Wednesday, January 12, 2022.

നേരത്തെ വിസ റദ്ദാക്കല്‍ നടപടിയെ ന്യായീകരിച്ച് സ്‌കോട്ട് മൊറിസണ്‍ രംഗത്തിത്തി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ നിയമങ്ങള്‍ ശക്തമാണെന്നും ആര്‍ക്കും ഇളവില്ലെന്നും മന്ത്രിയുടെ തീരുമാനം രാജ്യത്തിന്റെ സുരക്ഷയ്ക്കായിട്ടാണെന്നും സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ വാക്‌സിനെടുക്കാതെ വന്നത് മുതലാണ് സംഭവം ചര്‍ച്ചയായത്. താരത്തെ നാടുകടത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ വിചാരണ നടത്തി തീരുമാനിക്കൂ.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാന്‍ ഇനി അധിക സമയമില്ലാത്തതിനാല്‍ തന്നെ കളിയുടെ ഭാഗമാകാന്‍ പരമാവധി ശ്രമത്തിലാണ് ജോക്കോവിച്ച്.

Other News in this category



4malayalees Recommends