കങ്കണയുടെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകള്‍ നിര്‍മ്മിക്കും': വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

കങ്കണയുടെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകള്‍ നിര്‍മ്മിക്കും': വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ
തന്റെ മണ്ഡലമായ ജാര്‍ഖണ്ഡിലെ ജംതാരയിലെ റോഡുകള്‍ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്നതായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ ഡോ ഇര്‍ഫാന്‍ അന്‍സാരി വിവാദത്തിലായി.

'ജംതാരയില്‍ 14 ലോകോത്തര റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. സിനിമാ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകളായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.' വെള്ളിയാഴ്ച സ്വയം പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ എംഎല്‍എ ഡോ ഇര്‍ഫാന്‍ അന്‍സാരി പറഞ്ഞു.

ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാല്‍ ദീര്‍ഘനേരം മുഖംമൂടി ധരിക്കരുതെന്ന് അവകാശപ്പെട്ട് ഡോ ഇര്‍ഫാന്‍ അന്‍സാരി ഈ ആഴ്ച ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 'എംബിബിഎസ് ഡോക്ടര്‍' എന്ന നിലയിലുള്ള തന്റെ യോഗ്യതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അഭിപ്രായപ്രകടനം മാസ്‌ക്കുകളുടെ അമിതവും നീണ്ടുനില്‍ക്കുന്നതുമായ ഉപയോഗം കാര്‍ബണ്‍ഡൈഓക്‌സൈഡ് ശ്വസിക്കുന്നതിലേക്ക് നയിക്കുമെന്ന് എം.എല്‍.എ പ്രസ്താവിച്ചിരുന്നു.

രാജ്യത്ത് കൊവിഡ്19 കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വന്ന അന്‍സാരിയുടെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാക്കളും പാര്‍ട്ടി സഹപ്രവര്‍ത്തകരും ഒരുപോലെ അപലപിച്ചു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ പ്രസ്താവനയിലൂടെ വീണ്ടും വിമര്‍ശനം നേരിടുകയാണ് എം.എല്‍.എ.

Other News in this category4malayalees Recommends