'മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു, അത്യാഗ്രഹം മൂലം ചെയ്ത സിനിമയെന്ന് പ്രിയങ്ക

'മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു, അത്യാഗ്രഹം മൂലം ചെയ്ത സിനിമയെന്ന് പ്രിയങ്ക
ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേരി കോം'. ഇപ്പോഴിതാ 'മേരി കോമി'ല്‍ ഒരിക്കലും താനായിരുന്നില്ല ആ കഥാപാത്രമായി എത്തേണ്ടിയിരുന്നത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

'മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ, ജീവിച്ചിരിക്കുന്ന പ്രതിഭ കൂടിയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്കിഴക്കന്‍ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. ഞാന്‍ വടക്കു നിന്നും. ഞങ്ങള്‍ തമ്മില്‍ ശാരീരികമായും വ്യത്യാസങ്ങള്‍ ഒരുപാടുണ്ടായിരുന്നു.

അവിടെ നിന്നുള്ള ഒരു നടി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ വളരെ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തി കൂടിയാണ് മേരി കോം. സംവിധായകന്‍ എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്കത് നിഷേധിക്കാന്‍ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.'

'അഞ്ച് മാസങ്ങളോളം നീണ്ട പരിശീലനമായിരുന്നു സിനിമയ്ക്ക് വേണ്ടി. മേരിയുടെ വീട്ടില്‍ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു എല്ലാം ഞാന്‍ പഠിച്ചു. മേരിയുടെ മക്കളെയും ഭര്‍ത്താവിനെയും കണ്ടു സംസാരിച്ചു. ഒരു കായിക താരത്തിന്റെ രൂപഭാവം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. മേരി കോം എനിക്കൊരു പാഠമായിരുന്നു. ' പ്രിയങ്ക പറഞ്ഞു.

Other News in this category4malayalees Recommends