നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോട് ; നാഗ ചൈതന്യ

നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോട് ; നാഗ ചൈതന്യ
സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്ന് വെളിപ്പെടുത്തി നടന്‍ നാഗ ചൈതന്യ. തന്റെ പുതിയ ചിത്രമായ 'ബംഗരാജു'വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.

ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍സ്‌ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെയാണ് നടന്‍ സാമന്തയുടെ പേര് പറഞ്ഞത്. ഗൗതം മേനോന്‍ ചിത്രം 'യേ മായ ചേസ'യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്.

2010 ല്‍ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുന്നത് 2017ലാണ്. പിന്നീട് 2021ല്‍ നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞ ദിവസം നാഗ ചൈതന്യ ആദ്യമായി പ്രതികരിച്ചിരുന്നു. ' സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Other News in this category



4malayalees Recommends