നടിയെ ആക്രമിച്ച സംഭവം ; വിഐപിയെ തേടി അന്വേഷണം ; കോട്ടയത്തെ വ്യവസായിയുടെ ശബ്ദ പരിശോധന നടത്തും

നടിയെ ആക്രമിച്ച സംഭവം ; വിഐപിയെ തേടി അന്വേഷണം ; കോട്ടയത്തെ വ്യവസായിയുടെ ശബ്ദ പരിശോധന നടത്തും
നടിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച്.ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ ഒഴിവാക്കും.

ഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പറയുന്ന വിഐപിയെ തേടിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 3 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കോട്ടയത്തെ വ്യവസായിയുടെ ശബ്ദ പരിശോധന അടക്കമുള്ള കാര്യങ്ങളിലും ഉടന്‍ തീരുമാനം ഉണ്ടാകും. ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലില്‍ പറയുന്ന 'ശരത്ത്' എന്നയാളെയും ഖത്തറിലെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യാന്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് വിശദീകരിക്കുമ്പോഴും ശരത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന 'വിഐപി' താനല്ലെന്നു വ്യക്തമാക്കി നേരത്തെ ഖത്തറിലുള്ള വ്യവസായി മെഹ്ബൂബ് മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ച ശരത്ത് സഹകരിക്കാന്‍ തയ്യാറായിട്ടില്ല.

Other News in this category4malayalees Recommends