ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികില്‍ നിന്ന് മാറാതെ വളര്‍ത്തുപൂച്ച ; സ്‌നേഹത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയ

ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികില്‍ നിന്ന് മാറാതെ വളര്‍ത്തുപൂച്ച ; സ്‌നേഹത്തെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയ
ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ കാവലിരിക്കുന്ന വളര്‍ത്തു പൂച്ചയുടെ ചിത്രമാണ് വൈറലാകുന്നത്. സെര്‍ബിയയില്‍ നിന്നുള്ള ചിത്രമാണിത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 6നാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്.

അദ്ദേഹത്തെ അടക്കിയ അന്നു മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും കുഴിമാടത്തിനരികില്‍ തന്നെയാണ് ചെലവഴിക്കുന്നത്. അവിടെ നിന്നു മാറാന്‍ പൂച്ച കൂട്ടാക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ കുഴിമാടത്തിനരികില്‍ നിന്നു മാറാതെ നില്‍ക്കുന്ന പൂച്ചയുടെ ചിത്രങ്ങള്‍ പ്രദേശവാസിയായ ലാവേഡര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും അവഗണിച്ചാണ് തന്റെ യജമാനന്റെ അരികില്‍ പൂച്ച ഇരിക്കുന്നത്. ലാനേഡെര്‍ ജനുവരി 11ന് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇപ്പോഴും പൂച്ച കുഴിമാടത്തിനനരികില്‍ തന്നെയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം രണ്ടാമതും പങ്കുവച്ചിരിക്കുന്നത്.

Other News in this category4malayalees Recommends