ഞങ്ങള്‍ ഒരേ സമയം യാത്ര തുടങ്ങി, പക്ഷേ അവന്‍ ഇപ്പോഴും ഗ്രീക്ക് ദേവനെ പോലെയാണ് ഇരിക്കുന്നത് '; ഹൃത്വിക്കിനെ കുറിച്ച് മാധവന്‍

ഞങ്ങള്‍ ഒരേ സമയം യാത്ര തുടങ്ങി, പക്ഷേ അവന്‍ ഇപ്പോഴും ഗ്രീക്ക് ദേവനെ പോലെയാണ് ഇരിക്കുന്നത് '; ഹൃത്വിക്കിനെ കുറിച്ച് മാധവന്‍
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ബോളിവുഡിലെ മുന്‍നിര താരമാണ് ഹൃത്വിക് റോഷന്‍. താരത്തെ പോലെ തനിക്കും ശരീരം ഫിറ്റാവണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം മാധവന്‍. കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ അവനെപ്പോലെ ഫിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധവന്‍ പറഞ്ഞു.

തങ്ങള്‍ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങിയവരാണ്. അവന്‍ ഇപ്പോഴും ഗ്രീക്ക് ദൈവത്തെപ്പോലെ കാണപ്പെടുന്നു. കൂടാതെ അതിശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞു.

വിക്രം വേദയുടെ ഹിന്ദി റീമേക്കിലെ ഹൃത്വിക്കിന്റെ ഫസ്റ്റ്‌ലുക്കിനെ കുറിച്ചുള്ള അഭിപ്രായവുമായി മാധവന്‍ നേരത്തെ എത്തിയിരുന്നു. തമിഴ് ചിത്രമായ വിക്രം വേദയില്‍ പ്രധാന വേഷങ്ങളിലെത്തിയത് ആര്‍ മാധവനും വിജയ് സേതുപതിയുമായിരുന്നു.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ഹൃത്വിക് റോഷന്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും

Other News in this category4malayalees Recommends