വിവാദങ്ങള്‍ക്കിടെ തൈപ്പൂയ ഉത്സവത്തിനെത്തി ദിലീപ്

വിവാദങ്ങള്‍ക്കിടെ തൈപ്പൂയ ഉത്സവത്തിനെത്തി ദിലീപ്
വിവാദങ്ങള്‍ക്കിടെ തൈപ്പൂയ ഉത്സവത്തില്‍ കാവടി രഥ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തി നടന്‍ ദിലീപ്. കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ദിലീപ് എത്തിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ക്ഷേത്രത്തില്‍ ദിലീപ് ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രഥ ഘോഷയാത്ര നടത്തിയത്. കുടുംബത്തെ കൂട്ടാതെ ഒറ്റയ്ക്കായിരുന്നു താരം എത്തിയിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപ് ഇത്തരത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. ഇതിനാല്‍ ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ദിലീപ് അടക്കം അഞ്ച് പേരായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരക്ക് ശേഷമാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിലും ഓഫീസുകളിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.


Other News in this category4malayalees Recommends