ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു ; ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് സുഹൃത്ത്

ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു ; ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് സുഹൃത്ത്
ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ് താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തിന്റെ വാക്കുകളാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന് കാരണമെന്ന് സുഹൃത്ത് പറയുന്നു.

ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന വ്യക്തിയാണെന്നത്. തന്റെ അടുത്ത സുഹൃത്തുക്കളോട് പോലും ധനുഷ് തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാറില്ല. അദ്ദേഹത്തിന്റെ മനസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും പറയാനാകില്ല.

ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയാണ് പതിവ്. തന്റെ തകരുന്ന ദാമ്പത്യജീവിതത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഇരുവരെയും വളരെയധികം ബാധിച്ചിരുന്നു.

കഴിഞ്ഞ ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹമോചനം എന്നത് ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളില്‍ ഉണ്ടായിരുന്നു. ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും പിരിയുകയാണെന്ന് അറിയിച്ചതെന്നും സുഹൃത്ത് പറയുന്നു.

Other News in this category4malayalees Recommends