സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നും അദ്ദേഹം അറിയിച്ചു.

'മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ മറ്റ് അസുഖങ്ങള്‍ ഇല്ല. പൂര്‍ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തില്‍, എല്ലാവരും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ രോഗബാധിതരാക്കാതെയും സൂക്ഷിക്കുക.' സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Other News in this category4malayalees Recommends