തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരത്തില്‍; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ചെലവ് കുറഞ്ഞ വിസ നല്‍കാന്‍ ഓസ്‌ട്രേലിയ; ആപ്ലിക്കേഷന്‍ ഫീസില്‍ ഇളവ് നല്‍കും; എല്ലാവരെയും ക്ഷണിച്ച് പ്രധാനമന്ത്രി

തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരത്തില്‍; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ചെലവ് കുറഞ്ഞ വിസ നല്‍കാന്‍ ഓസ്‌ട്രേലിയ; ആപ്ലിക്കേഷന്‍ ഫീസില്‍ ഇളവ് നല്‍കും; എല്ലാവരെയും ക്ഷണിച്ച് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ബാക്ക്പാക്കേഴ്‌സിനും വിസാ ഫീസില്‍ ഇളവ് നല്‍കാന്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്. കോവിഡ്-19 മഹാമാരി മൂലം റെക്കോര്‍ഡ് നിരക്കില്‍ തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്.


സ്റ്റുഡന്റ്, വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ക്ക് ആപ്ലിക്കേഷന്‍ ഫീസില്‍ ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയ നേരിടുന്ന സുപ്രധാനമായ വര്‍ക്ക്‌ഫോഴ്‌സ് ക്ഷാമം ഒരു പരിധി വരെ കുറയ്ക്കാന്‍ പുതിയ ആളുകള്‍ എത്തുന്നത് വഴി തടയാന്‍ കഴിയുമെന്ന് മോറിസണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

'എല്ലാവരും വരൂ, ഇപ്പോള്‍ തന്നെ വരൂ എന്നതാണ് എന്റെ സന്ദേശം', മോറിസണ്‍ കാന്‍ബെറയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥ കനത്ത സമ്മര്‍ദം നേരിടുകയാണ്.

വൈറസ് ബാധിച്ച് ജോലിക്കാര്‍ ഐസൊലേഷനിലായതോടെയാണ് തൊഴില്‍രംഗത്ത് ക്ഷാമം രൂക്ഷമായത്. ഫുഡ്, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളില്‍ 10 മുതല്‍ 50 ശതമാനം വരെ ജീവനക്കാര്‍ അവധിയാകുന്ന സാഹചര്യമുണ്ട്.

വിദ്യാര്‍ത്ഥികളോട് അടുത്ത എട്ട് ആഴ്ചയിലും, വര്‍ക്കിംഗ് ഹോളിഡേ വിസക്കാരോട് 12 ആഴ്ചയ്ക്കുള്ളില്‍ അപേക്ഷിക്കാനുമാണ് മോറിസണ്‍ ആവശ്യപ്പെടുന്നത്.
Other News in this category4malayalees Recommends