സിഡ്‌നിയില്‍ നിന്നും 42,000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ മോഷ്ടിച്ച മൂന്ന് പേരെ എന്‍എസ്ഡബ്യു പോലീസ് അറസ്റ്റ് ചെയ്തു; കോവിഡ്-19 ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള ഇടവേള മൂന്നാക്കി ചുരുക്കി

സിഡ്‌നിയില്‍ നിന്നും 42,000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ മോഷ്ടിച്ച മൂന്ന് പേരെ എന്‍എസ്ഡബ്യു പോലീസ് അറസ്റ്റ് ചെയ്തു; കോവിഡ്-19 ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള ഇടവേള മൂന്നാക്കി ചുരുക്കി

സിഡ്‌നിയിലെ വെയര്‍ഹൗസില്‍ നിന്നും 42000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ മോഷ്ടിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീചമായ പ്രവര്‍ത്തിയെന്ന് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് വിശേഷിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.


ടെസ്റ്റുകള്‍ അടിച്ചുമാറ്റി 24 മണിക്കൂറിന് ശേഷമാണ് എന്‍എസ്ഡബ്യു പോലീസ് റോസ്‌ബെറി സ്‌റ്റോറേജില്‍ നടത്തിയ റെയ്ഡില്‍ പ്രതികളെ പൊക്കിയത്. കവര്‍ച്ചയെ പ്രീമിയര്‍ പെറോടെറ്റ് അപലപിച്ചിരുന്നു.

ഇതിനിടെ എന്‍എസ്ഡബ്യുവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി ചുരുക്കി. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം ഇനി ബൂസ്റ്റര്‍ എടുക്കാം. ഇതിനിടെ സ്‌റ്റേറ്റില്‍ 32 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.

ആശുപത്രികളില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2863 ആയി ഉയര്‍ന്നു. ഐസിയുകളില്‍ 217 പേരാണ് ചികിത്സയിലുള്ളത്. 32,297 പുതിയ കേസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ സ്‌റ്റേറ്റിലെ 40 വാക്‌സിന്‍ ഹബ്ബുകളില്‍ എവിടെ വേണമെങ്കിലും അപ്പോയിന്റ്‌മെന്റ് എടുക്കാമെന്ന് പെറോടെറ്റ് വ്യക്തമാക്കി. നിലവില്‍ ബൂസ്‌റ്റെടുക്കാന്‍ നാല് മാസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഇത് ജനുവരി 31 വരെ തുടരും.
Other News in this category



4malayalees Recommends