കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒന്നര വയസ്സുകാരനും മുത്തശ്ശിയും മരിച്ചു, മരിച്ചത് ദത്തെടുത്ത കുഞ്ഞ്

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒന്നര വയസ്സുകാരനും മുത്തശ്ശിയും മരിച്ചു, മരിച്ചത് ദത്തെടുത്ത കുഞ്ഞ്
കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസുകാരനും മുത്തശ്ശിയും മരിച്ചു. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെയാണ് ഇവാന്‍ മരിച്ചത്. മോളി വൈകീട്ടും. കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മണിമലയില്‍നിന്ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു അപകടം നടന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശ്ശൂരില്‍നിന്ന് ഇവാനെ ദത്തെടുത്തത്. കളിപ്പിച്ചും കൊഞ്ചിച്ചും കൊതിതീരാതെയാണ് ഇവാനെ കുടുംബത്തിന് വിട്ടുപിരിയേണ്ടി വന്നത്.

Other News in this category4malayalees Recommends