അതിര്‍ത്തികള്‍ തുറന്നിട്ട് ഓസ്‌ട്രേലിയ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ്; ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പ്രവേശിച്ചത് 43000-ലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍; വിദ്യാഭ്യാസ വിപണിയില്‍ തിരിച്ചുവരവ്

അതിര്‍ത്തികള്‍ തുറന്നിട്ട് ഓസ്‌ട്രേലിയ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ്; ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പ്രവേശിച്ചത് 43000-ലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍; വിദ്യാഭ്യാസ വിപണിയില്‍ തിരിച്ചുവരവ്

കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കൊറോണാവൈറസ് നിയന്ത്രണത്തിനായി അതിര്‍ത്തികള്‍ അടച്ചതോടെ അന്താരാഷ്ട്ര ഉന്നത വിദ്യഭ്യാസ വിപണിയില്‍ ഓസ്‌ട്രേലിയയുടെ സ്ഥിതി മോശമായിരുന്നു. എന്നാല്‍ നവംബറില്‍ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ രാജ്യം ഈ വിഷയത്തില്‍ തിരിച്ചുവരവ് നടത്തുന്നുവെന്നാണ് ആപ്ലിക്കേഷന്‍ ഡാറ്റ വ്യക്തമാക്കുന്നത്.


2021 ഡിസംബര്‍ 1 മുതല്‍ 43,000ലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയില്‍ എത്തിയെന്നാണ് കണക്ക്. 2021 ഒക്ടോബറില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആവശ്യക്കാര്‍ 16.22 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. 2022 ജനുവരിയില്‍ ഇത് 19.68 ശതമാനത്തിലെത്തി.

കോവിഡ്-19 കേസുകള്‍ ഒമിക്രോണ്‍ വേരിയന്റ് മൂലം ഉയരുമ്പോഴാണ് കണക്കുകള്‍ പുറത്തുവന്നത്. സ്റ്റുഡന്റ് ആപ്ലിക്കേഷന്‍ ഡാറ്റയിലും ഈ വര്‍ദ്ധനവ് പ്രകടമാണ്. സെമസ്റ്റര്‍ 1-ലാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും വലിയ ഇന്‍ടേക്ക് സാധാരണയായി നടക്കാറുള്ളത്.

ഓസ്‌ട്രേലിയ കോവിഡ് മുക്തമാകാന്‍ ശ്രമിക്കുമ്പോള്‍ ജോലിക്കാരുടെ ക്ഷാമം പ്രധാന പ്രശ്‌നമാണ്. ഈ ഘട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പോസ്റ്റ്-സ്റ്റഡി വര്‍ക്ക് അവകാശങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കാനുള്ള സാധ്യത ഏറെയാണ്.
Other News in this category



4malayalees Recommends