ജോക്കോവിച്ച് ആള് കൊള്ളാം! ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് മുന്‍പ് ഡാനിഷ് ബയോടെക് കമ്പനിയില്‍ ഭൂരിപക്ഷം ഓഹരി വാങ്ങി; കുത്തിവെയ്പ്പില്ലാതെ കോവിഡ് പ്രതിരോധം സൃഷ്ടിക്കുന്ന മരുന്ന് കമ്പനി സ്വന്തമാക്കി ടെന്നീസ് താരം

ജോക്കോവിച്ച് ആള് കൊള്ളാം! ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് മുന്‍പ് ഡാനിഷ് ബയോടെക് കമ്പനിയില്‍ ഭൂരിപക്ഷം ഓഹരി വാങ്ങി; കുത്തിവെയ്പ്പില്ലാതെ കോവിഡ് പ്രതിരോധം സൃഷ്ടിക്കുന്ന മരുന്ന് കമ്പനി സ്വന്തമാക്കി ടെന്നീസ് താരം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കളിക്കാന്‍ കൊറോണാവൈറസിന് എതിരായ വാക്‌സിനെടുക്കാതെ എത്തിയ നൊവാന്‍ ജോക്കോവിച്ചിനെ ഓസ്‌ട്രേലിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വിസ റദ്ദാക്കി തിരിച്ചയയച്ചത്. എന്നാല്‍ ടെന്നീസ് സൂപ്പര്‍താരം ഇതിലും വലിയ കളികള്‍ വാക്‌സിനെടുക്കാതിരിക്കാനായി നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.


കോവിഡ്-19ന് എതിരായ വാക്‌സിന്‍ രഹിത ചികിത്സ വികസിപ്പിക്കുന്ന ഡാനിഷ് ബയോടെക് കമ്പനിയില്‍ ഭൂരിപക്ഷം ഓഹരികളും ജോക്കോവിച്ചും, ഭാര്യയും ചേര്‍ന്ന് വാങ്ങിയിരുന്നതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്വാണ്ട്ബയോറെസ് എന്ന കമ്പനിയില്‍ 80 ശതമാനം ഓഹരികളാണ് ടെന്നീസ് സൂപ്പര്‍താരം വാങ്ങിയത്.

വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുന്നതില്‍ നിന്നും തടയുന്ന പെപ്‌റ്റൈഡ് വികസിപ്പിക്കുകയാണ് ഈ കമ്പനി. 34-കാരനായ ജോക്കോവിച്ചിന് കമ്പനിയില്‍ 40.8 ശതമാനം ഓഹരിയും, ഭാര്യ ജെലെനയ്ക്ക് 39.2 ശതമാനം ഓഹരിയുമാണുള്ളത്.

കോവിഡ് വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച ടെന്നീസ് താരത്തെ ഓസ്‌ട്രേലിയയില്‍ നിന്നും ഞായറാഴ്ചയാണ് നാടുകടത്തിയത്. താരത്തിന്റെ വാക്‌സിന്‍ വിരുദ്ധ സമീപനം രാജ്യത്തിന് പാരയാകുമെന്ന് വ്യക്തമാക്കിയാണ് വിസ റദ്ദാക്കിയത്.
Other News in this category4malayalees Recommends