ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കി പാക് പൈലറ്റ്

ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കി പാക് പൈലറ്റ്
ജോലിസമയം കഴിഞ്ഞതിനാല്‍ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കിയിരിക്കുകയാണ് ഒരു പാക് പൈലറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍നിന്ന് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ്(പിഐഎ) വിമാനത്തിലാണ് സംഭവം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സൗദിയിലെ ദമാമില്‍ തന്നെ അടിയന്തരമായി ഇറക്കുകയായിരുന്നു.

കാലാവസ്ഥാ തടസങ്ങളെല്ലാം തീര്‍ന്ന് തിരികെ ഇസ്‌ലാമാബാദിലേക്ക് പറക്കാനൊരുങ്ങുമ്പോഴാണ് പൈലറ്റ് തന്റെ ജോലിസമയം തീര്‍ന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്‌ലാമാബാദിലേക്ക് വിമാനം പറത്താനാകില്ലെന്ന് പൈലറ്റ് വ്യക്തമാക്കുകയും ചെയ്തു.

യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങാതെ ബഹളംവച്ചെങ്കിലും പൈലറ്റ് വഴങ്ങിയില്ല. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സുരക്ഷാജീവനക്കാര്‍ വന്നാണ് യാത്രക്കാരെ നിയന്ത്രിച്ചത്. അടുത്തുതന്നെയുള്ള ഹോട്ടലില്‍ യാത്രക്കാര്‍ക്കായി താല്‍ക്കാലിക താമസസൗകര്യമൊരുക്കുകയും ചെയ്തു.

അതേസമയം, ഈ സംഭവത്തോട് പിഐഎ പ്രതികരിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പിഐഎ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിമാനസുരക്ഷയ്ക്ക് അത്യാവശ്യമാണ്. അതിനാലാണ് യാത്രക്കാര്‍ക്കായി മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കിയതെന്നും പിഐഎ അറിയിച്ചു.

Other News in this category4malayalees Recommends