യുപി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും ; യുപിയില്‍ പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ?

യുപി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും ; യുപിയില്‍ പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ?
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയായേക്കുമെന്ന് റിപ്പോര്‍ട്ട്. യുപി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കുമെന്ന്' മാധ്യമങ്ങളോട് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 40 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാര്‍ഥികളാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആശാ വര്‍ക്കര്‍ പൂനം പാണ്ഡെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 125ല്‍ 50 വനിതാ സ്ഥാനാര്‍ഥികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ മാര്‍ഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടത് പുതിയ കാഴ്ചപ്പാടുകളാണ്. 2014 മുതല്‍ രാജ്യത്ത് ബജെപി മുന്നോട്ട് വെച്ച ആശയങ്ങള്‍ വന്‍ ദുരന്തമായി മാറി. ചെറിയ പാര്‍ട്ടികള്‍ക്ക് രാജ്യത്തിന് പുതിയ കാഴ്ചപാട് നല്‍കാന്‍ കഴിയില്ല.

അതിനാല്‍ മാറ്റത്തിന്റെ തുടക്കം യുപിയില്‍ നിന്ന് തുടങ്ങണമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ഭരണത്തില്‍ 16 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

യുപിയില്‍ യുവാക്കളോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് പത്രിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പദവികള്‍ ഒഴിഞ്ഞ് കിടക്കുന്നു. കാരണം എല്ലാ ജോലികളും വ്യവസായികള്‍ക്കാണ് നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Other News in this category



4malayalees Recommends