മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച് യാത്രക്കാരന്‍, പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു ; വിമാനത്താവളത്തില്‍ കാത്തു നിന്ന് പൊലീസ് പിടികൂടി

മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച് യാത്രക്കാരന്‍, പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു ; വിമാനത്താവളത്തില്‍ കാത്തു നിന്ന് പൊലീസ്  പിടികൂടി
വിമാനത്തിന് ഉള്ളില്‍ മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച യാത്രക്കാരനെ തിരിച്ചിറക്കാനായി പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു. വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതോടെയാണ് യാത്ര അവസാനിപ്പിച്ച് യുഎസ് വിമാനം തിരിച്ച് പോയത്

മിയാമിയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ യുഎസില്‍ കര്‍ശനമായതിനാല്‍ വിമാനത്തിനകത്തും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധിതമാണ്. എന്നാല്‍ വിമാനജീവനക്കാര്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടും യാത്രക്കാരില്‍ ഒരാള്‍ ഇതിന് തയാറായില്ല.

തുടര്‍ന്ന് അമേരിക്കന്‍ ജെറ്റ്‌ലൈനര്‍ ബോയിങ് 777 വിമാനം 129 യാത്രക്കാരുള്‍പ്പെടെ 143 അംഗങ്ങളുമായി തിരികെ പോയി. വിമാനം തിരിച്ചു പറന്നിട്ടും മാസ്‌ക് ധരിക്കാന്‍ തയാറാകാതിരുന്ന യാത്രക്കാരനെ തേടി പോലീസും വിമാനത്താവളത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ എയര്‍ലൈനില്‍ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. യുഎസ് ആഭ്യന്തര വിമാനങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ സീറോ ടോളറന്‍സ് നയം നടപ്പാക്കുമെന്നാണ് മുമ്പ് തന്നെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നത്.

Other News in this category



4malayalees Recommends