നടന്‍ ഷെയ്ന്‍ നിഗം അവതാരകയ്ക്ക് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രം വെയിലിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് അവതാരകയുടെ ചോദ്യത്തിന് ഷെയ്ന്‍ കിടിലന്‍ മറുപടി നല്‍കിയത്. ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ന്‍.
'ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിങ്,' എന്നായിരുന്നു മറുപടി. ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ല.
പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം, നടക്കാന്‍ വേണ്ടി പറയുന്നത്, അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ പ്രശ്‌നമായിരിക്കും,' ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.