ഗള്‍ഫ് മീറ്റ് 2022 (പൊലിമ3) സമാപിച്ചു

ഗള്‍ഫ് മീറ്റ് 2022 (പൊലിമ3) സമാപിച്ചു
കുവൈറ്റ് സിറ്റി: വിട്ടുവീഴ്ചയും പരസ്പരം കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നല്‍കാന്‍ സാധിക്കുകയെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഗള്‍ഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരല്‍ ഇവാനിയന്‍ ഗള്‍ഫ് മീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു കതോലിക്കാ ബാവാ.


ക്ഷമിച്ചു കൊണ്ട് ദൈവവഴിയില്‍ നടക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സഹോദരീ സഭകളെയും സമൂഹത്തെയും എല്ലാം ഉള്‍ച്ചേര്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലിമ3 എന്ന പേരില്‍ ഓണ്‍ലൈന്‍ ആയാണ് സംഗമം നടത്തിയത്. പ്രവാസി ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി ബാബുജി ബത്തേരി സെമിനാര്‍ നയിച്ചു.


പൊതുസമ്മേളനത്തില്‍ ക്ലീമീസ് ബാവ അധ്യക്ഷത വഹിച്ചു. സഭയുടെ ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത്,മുന്‍ കോര്‍ഡിനേറ്റര്‍മാരായ ഫാ. ഡോ. ജോണ്‍ പടിപുരക്കല്‍, ഫാ മാത്യു കണ്ടത്തില്‍, ഫാ. ഷാജി വാഴയില്‍, ഫാ.ഡോ.റജി മനയ്ക്കലേത്ത്, ഫാ.മാത്യൂസ് ആലുമ്മൂട്ടില്‍, ഫാ.ജോഷ്വാ പാറയില്‍, ഫാ.ഫിലിപ്പ് നെല്ലിവിള, ബിജു പാറപ്പുറം, രാജു ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.ജി സി സി യിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കലാപരിപാടികളും അരങ്ങേറി.ഈ ഗള്‍ഫ് മീറ്റില്‍ ഏകദേശം 1000 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.


വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി


Other News in this category



4malayalees Recommends