കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുവാന് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന, മലങ്കര സഭയുടെ കല്‍ക്കത്താ ഭദ്രാസന സെക്രട്ടറിയും, കുവൈറ്റ് മഹാ ഇടവകയുടെ മുന്‍ വികാരിയുമായിരുന്ന വെരി റവ. തോമസ് റമ്പാനു വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്കി.
മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ്, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്, മഹാ ഇടവക ട്രസ്റ്റി സാബു എലിയാസ്, സെക്രട്ടറി ഐസക് പി. വര്‍ഗീസ്, ഭരണസമിതിയംഗങ്ങള്‍, ആത്മീയജീവകാരുണ്യ പ്രസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.