മുത്തശ്ശിയെ ജീവനോടെ ഫ്രീസറിലിട്ടു കൊലപ്പെടുത്തി ; പേരക്കുട്ടിയായ 29 കാരന്‍ അറസ്റ്റില്‍

മുത്തശ്ശിയെ ജീവനോടെ ഫ്രീസറിലിട്ടു കൊലപ്പെടുത്തി ; പേരക്കുട്ടിയായ 29 കാരന്‍ അറസ്റ്റില്‍
വീണു പരിക്കേറ്റ മുത്തശ്ശിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഫ്രീസറിനുള്ളിലാക്കി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. ഡോറിസ് കമ്മിങ്ങിനെ (82) യാണ് പേരക്കുട്ടിയായ റോബര്‍ട്ട് കെയ്ത് ഫിഞ്ചര്‍ (29) ജീവനോടെ ഫ്രീസറിനുള്ളിലിട്ടത്.

വീണു പരിക്കേറ്റ കമ്മിങ്ങിനെ ആശുപത്രിയാക്കുന്നതിന് പകരം ഫിഞ്ചര്‍ വീട്ടിനുള്ളിലൂടെ വലിച്ചിഴച്ച് എല്ലുകള്‍ നുറുങ്ങിയ അവസ്ഥയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി വലിയ ഫ്രീസറില്‍വച്ചു. മാസങ്ങളോളം അതേ വീട്ടില്‍ താമസിച്ചു.

ഭാര്യയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഫിഞ്ചറിന്റെ പേരില്‍ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു. അതിനാലാണ് ഇയാള്‍ വിവരം പൊലീസില്‍ റിയിക്കാതിരുന്നത്. കമ്മിങ് അമേരിക്ക വിട്ട് മറ്റെവിടേയോ പോയി എന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്.

എന്നാല്‍ താന്‍ ഏറ്റവും സ്‌നേഹിച്ചിരുന്നത് മുത്തശ്ശിയെ ആയിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തന്നോട് സ്‌നേഹവും അനുകമ്പയും കാണിച്ചിരുന്ന ഏക കുടുംബാംഗവും മുത്തശ്ശി ആയിരുന്നുവെന്നാണ് ഫിഞ്ചര്‍ പറഞ്ഞത്.

Other News in this category4malayalees Recommends