'വാടകയില്ലാതെ മൊബൈല്‍ മോര്‍ച്ചറി സര്‍വ്വീസ് ഇനി മൂ!ന്നാറിലും' സംഘാടകര്‍ : മൂന്നാര്‍ പാരഡൈസ് ചാരിറ്റബിള്‍ സൊസൈറ്റി

'വാടകയില്ലാതെ മൊബൈല്‍ മോര്‍ച്ചറി സര്‍വ്വീസ് ഇനി മൂ!ന്നാറിലും'  സംഘാടകര്‍ : മൂന്നാര്‍ പാരഡൈസ് ചാരിറ്റബിള്‍ സൊസൈറ്റി
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങള്‍ക്ക് മരണാനന്തര

ചടങ്ങുകള്‍ക്ക് പൊതുവായി മൊബൈല്‍ ഫ്രീസര്‍ സര്‍വ്വീസ് ഇല്ലാത്തത് വളരെ ബുദ്ധിമുട്ട്

ഉണ്ടാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് . തൊഴിലാളികള്‍

തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍, കാന്തല്ലൂര്‍, മറയൂ!ര്‍, വട്ടവട, സൂര്യനെല്ലി, ദേവികുളം

പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇത്തരമൊരു ആവശ്യം ഉണ്ടായാല്‍ കാടും മലയും

താണ്ടി പാവപ്പെട്ട ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ട് സഹിച്ച് കിലോമീറ്റര്‍ അകലെയുള്ള

എറണാകുളം, കോതമംഗലം ഭാഗങ്ങളില്‍ എത്തിച്ചേരണം. ഇത് അവര്‍ക്ക്

ഭാരിച്ച ചെലവും വരുത്തിവെയ്ക്കുമായിരുന്നു. ഇപ്പോള്‍ അതിന് ഒരു പരിഹാരം

ഉണ്ടായിരിക്കുകയാണ്. മൂന്നാര്‍ പാരഡൈസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ

നേതൃത്വത്തില്‍ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങള്‍ക്ക്

വാടക ഇല്ലാതെ മൊബൈല്‍ ബോഡി ഫ്രീസര്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്തുകയാണ്.

ഈ സ്ഥലത്തേയ്ക്ക് മൊബൈല്‍ ബോഡി ഫ്രീസര്‍ സൊസൈറ്റിയ്ക്ക് വേണ്ടി സ്‌പോണ്‍സര്‍

ചെയ്തിരിക്കുന്നത് പാലക്കാട് പട്ടാമ്പി സ്വദേശി U ഇസ്ഹാഖ് മകന്‍ U സുബൈര്‍ ആണ്.

മെയ് 2 ആം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് മൂന്നാര്‍ വി.എസ്.എസ്

ഹാളില്‍ വെച്ച് സൊസൈറ്റി പ്രസിഡന്റ് പോള്‍ ഗില്ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന

പൊതുസമ്മേളനത്തില്‍ മൊബൈല്‍ ബോഡി ഫ്രീസര്‍ സര്‍വ്വീസിന്റെ ഉത് ഘാടനം

ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ നിര്‍വ്വഹിക്കും. തദവസരത്തില്‍ തന്നെ

പാരഡൈസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന പരിപാടികളുടെ ഉത്ഘാടനം

ഏ.കെ.മണി എക്‌സ് എം.എല്‍.എ യും സൊസൈറ്റിയുടെ നേതൃത്വത്തില്‍

തയാറാക്കിയ ഓള്‍ കേരള ബ്ലഡ് ഡോണേഷന്‍ ഫോറത്തിന്റെ ഉത്ഘാടനം വെയര്‍

ഹൌസ് ചെയര്‍മാന്‍ പി.മുത്തുപ്പാണ്ടി അവര്‍കളും നിര്‍വ്വഹിക്കുന്നതാണ്. മൂന്നാര്‍

പാരഡൈസ് സൊസൈറ്റി ചാരിറ്റി അക്കൌണ്ട് ഉത്ഘാടനം ബി.ജെപി സംസ്ഥാന സെക്രട്ടറി

ശ്രി. എ.നാഗേഷ് നിര്‍വ്വഹിക്കും. മൂന്നാര്‍ പാരഡൈസ് സൊസൈറ്റി ചാരിറ്റി ഫണ്ടിലേയ്ക്ക് ആദ്യ സംഭാവ സമര്‍പ്പണം

നിര്‍വ്വഹിക്കുന്നത് ശ്രി സിദ്ദിഖ് കടമ്പോട് ആണ്. മൂന്നാര്‍ ഡി. വൈ.എസ് പി കെ.ആര്‍. മനോജ്, ടാറ്റാ ഹോസ്പിറ്റല്‍ ഡയറക്ടര്‍

ഡേവിഡ് ജെ.ചെല്ലി. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.വിജയന്‍, മൂന്നാര്‍ മൌണ്ട് കാര്‍മ്മല്‍ ചര്‍ച്ച് വികാരി

ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍, കേരള വിഷന്‍ എം.ഡി സിബി. പി. എസ് , വനിതാ രത്‌നം കവിയിത്രി ഡോ. സി.

ആയിഷാ പല്ലടം തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തപ്പെടുന്നത്.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഭവ്യ കണ്ണന്‍

മൂന്നാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രവീണ രവികുമാര്‍, കവിത കുമാര്‍,

ദേവികുളം മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി , മൂന്നാര്‍ യൂണിയന്‍ ബാങ്ക് മാനേജര്‍ ഗോപാലകൃഷ്ണന്‍,

വ്യാപാരി വ്യവസായി പ്രസിഡന്റുമാരായ സി.എച്ച്. ജാഫര്‍, സി.കെ. ബാബുലാല്‍,

മൂന്നാര്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ പ്രതിനിധി അനിഷ് .പി. വര്‍ഗീസ്, അഡ്വ. ബാബു ജോര്‍ജ്,

ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജീവ് ഗ്രീന്‍ലാന്‍ഡ്, മാധ്യമ പ്രതിനിധി ഷിബു ശങ്കരത്തില്‍, വി. വിനോദ്, ജോയി കോയിക്കക്കുടി

തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടി നടക്കുന്ന ദിവസം മൂന്നാറിലെ കുറച്ചു ചെറുപ്പക്കാര്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്

മെന്റിലേയ്ക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യുന്നുമുണ്ട്. സോണി കല്ലറയ്ക്കല്‍ (രക്ഷാധികാരി), പോള്‍ ഗില്ലി ( പ്രസിഡന്റ് ), സ്റ്റെല്‍വിന്‍ ജോണ്‍ (വൈസ് പ്രസിഡന്റ് ),

സി.നെല്‍സണ്‍ ( സെക്രട്ടറി ), ജാന്‍സണ്‍ ക്ലെമന്റ് ( ജോയിന്റ് സെക്രട്ടറി ), ബിനിഷ് ആന്റണി ( ട്രഷറര്‍ ), ആന്റണി വി.ജി (ഓര്‍ഗനൈസര്‍),

രമേഷ് കണ്ണന്‍, ജനാര്‍ദ്ദനന്‍ പെരുമാള്‍, സതിഷ് കുമാര്‍ ( എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ), നികേഷ് ഐസക് ( പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) എന്നിവരാണ് സൊസൈറ്റി ഭാരവാഹികള്‍.

മൂന്നാര്‍ പാരഡൈസ് സൊസൈറ്റിയെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് വിളിക്കാം. മൊബൈല്‍ നമ്പര്‍ 9188446305, വാട്‌സ് ആപ്പ് നമ്പര്‍ 9496226485.



Other News in this category



4malayalees Recommends