പുടിന്റെ കാമുകിക്കെതിരെ വിലക്കേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ ; റഷ്യക്കെതിരെ പ്രഖ്യാപിക്കുന്ന പുതിയ വിലക്കുകളില്‍ അലീനയുടെ പേരും

പുടിന്റെ കാമുകിക്കെതിരെ വിലക്കേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍ ; റഷ്യക്കെതിരെ പ്രഖ്യാപിക്കുന്ന പുതിയ വിലക്കുകളില്‍ അലീനയുടെ പേരും
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്താന്‍ തയ്യാറാക്കിയ റഷ്യന്‍ നേതാക്കളുടെ പട്ടികയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന അലീന കബീവയും. റഷ്യക്കെതിരെ പ്രഖ്യാപിക്കുന്ന പുതിയ വിലക്കുകളിലാണ് അലീനയുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ വിലക്കുകള്‍ക്കുള്ള നിര്‍ദ്ദേശം യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് അന്തിമാനുമതിക്കായി അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

റഷ്യന്‍ സര്‍ക്കാരില്‍ അലീനക്കുള്ള സ്വധീനം കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തുന്നത്. റഷ്യന്‍ നാഷണല്‍ മീഡിയ ?ഗ്രൂപ്പിന്റെ ഡയരക്ടേഴ്‌സ് ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണാണ് അലീന. പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായി അടുത്ത ബന്ധമുള്ള ഇവര്‍ പുടിന്റെ കാമുകിയാണെന്ന അഭ്യൂഹങ്ങള്‍ വളരെക്കാലമായുണ്ട്. എന്നാല്‍ ഇരുവരും ഇക്കാര്യം നിഷേധിക്കുന്നു.വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പുടിന്റെ സ്വത്തുക്കളുടെ ഗുണഭോക്താക്കളിലൊരാളാണ് അലീനയും. മുന്‍ ഒളിംപിക് ജിംനാസ്റ്റായ അലീന പുടിനുമായുള്ള സൗഹൃദത്തിന് ശേഷമാണ് റഷ്യന്‍ സര്‍ക്കാരില്‍ സ്ഥാനങ്ങള്‍ വഹിക്കാന്‍ തുടങ്ങിയത്. വിലക്കിന് അനുമതി ലഭിച്ചാല്‍ അലീനയ്ക്ക് യൂറോപ്പിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തുകയും വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ മാസം യുഎസും യുകെയും പുടിന്റെ പെണ്‍മക്കളായ മരിയ വൊറന്റ്‌സൊവ, കാതെറിന ടിഖൊനൊവ എന്നിവര്‍ക്കെതിരെ വിലക്കു പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിക്കു മേല്‍ നിരോധനമേര്‍പ്പെടുത്താനുള്ള ശുപാര്‍ശയും പുതിയ വിലക്കുകളുടെ നിര്‍ദേശത്തിലുണ്ട്.


Other News in this category



4malayalees Recommends