നൃത്തവും മോഡലിംഗും കരിയറാക്കി : പാകിസ്താനില്‍ 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു

നൃത്തവും മോഡലിംഗും കരിയറാക്കി : പാകിസ്താനില്‍ 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു
നൃത്തവും മോഡലിംഗും കരിയറാക്കിയതിന് പാകിസ്താനില്‍ 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു. തലസ്ഥാനഗരമായ ലാഹോറിന് 130 കി.മി അകലെ പഞ്ചാബ് പ്രവിശ്യയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സിദ്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സിദ്ര മോഡലിംഗും നൃത്തവും ജോലിയായി തിരഞ്ഞെടുത്തതില്‍ ആദ്യം മുതലേ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. കുടുംബത്തിന്റെ സംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും ജോലി അനുയോജ്യമല്ല എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ ഈ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഒരു പ്രാദേശിക വസ്ത്ര നിര്‍മാണശാലയുടെ മോഡല്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു സിദ്ര. കൂടാതെ ഫൈസലാബാദിലെ തിയേറ്ററുകളില്‍ പരിപാടികള്‍ക്ക് ഇടയ്ക്കിടെ നൃത്തം ചെയ്യാനും സമയം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്കൊപ്പം ഈദ് ആഘോഷിക്കാനെത്തിയപ്പോഴും ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ സഹോദരനായ ഹംസ യുവതിക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ പോലീസെത്തി അറസ്റ്റ് ചെയ്തു. ബന്ധുക്കളിലൊരാള്‍ ഹംസയ്ക്ക് സിദ്രയുടെ നൃത്തത്തിന്റെ വീഡിയോ ഫോര്‍വേഡ് ചെയ്ത് കൊടുത്തതാണ് കൊലപാതകത്തിലേക്ക് വഴി വെച്ചതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends