സഹോദരിമാരുടെ വിവാഹം ഒരുമിച്ച്, പവര്‍കട്ട് ചതിച്ചു, വരന്മാര്‍ മാല ചാര്‍ത്തിയ വധുക്കള്‍ മാറിപ്പോയി

സഹോദരിമാരുടെ വിവാഹം ഒരുമിച്ച്, പവര്‍കട്ട് ചതിച്ചു, വരന്മാര്‍ മാല ചാര്‍ത്തിയ വധുക്കള്‍ മാറിപ്പോയി
മധ്യപ്രദേശില്‍ സഹോദരിമാരുടെ വിവാഹങ്ങള്‍ക്കിടെ ഉണ്ടായ പവര്‍കട്ട് മൂലം വരന്മാര്‍ മാല ചാര്‍ത്തിയ വധുക്കള്‍ മാറിപ്പോയി. ഉജ്ജയിനില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അസ്ലാന ഗ്രാമത്തിലാണ് സംഭവം. മുഹൂര്‍ത്ത സമയത്തെ പവര്‍കട്ട് കാരണമുണ്ടായ ഇരുട്ടില്‍ വരന്‍മാര്‍ തെറ്റായി പെണ്‍കുട്ടികള്‍ക്ക് വരണമാല്യം ചാര്‍ത്തുകയായിരുന്നു. വധുക്കളെ വീട്ടിലേക്ക് കൊണ്ടുപോയപ്പോളാണ് പറ്റിയ അബദ്ധം മനസ്സിലാകുന്നത്.

മെയ് അഞ്ചിന് രാത്രിയായിരുന്നു സംഭവം. രമേഷ്‌ലാല്‍ റെലോട്ടിന്റെ മക്കളായ നികിതയും കരിഷ്മയും വ്യത്യസ്തകുടുംബങ്ങളില്‍ നിന്നുള്ള ഭോല രാമേശ്വര്‍, ഗണേഷ് മേവാഡ എന്നിവരെ വിവാഹം കഴിക്കേണ്ടതായിരുന്നു. രണ്ട് വരന്മാരും ദംഗ്വാഡ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. വധുക്കള്‍ പര്‍ദ ധരിച്ചതിനാലും ഇരുവരുടെയും വസ്ത്രധാരണം ഒന്നുതന്നെയായതിനാലും വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍ ആരും ഇവര്‍ മാറി ഇരുന്ന വിവരം അറിഞ്ഞിരുന്നില്ല.

വരന്‍മാര്‍ വധുക്കളെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് വധു മാറിപ്പോയത് മനസിലായത്. ഇതിന് പിന്നാലെ വരന്റെ വീട്ടുകാര്‍ ചെറിയ രീതിയില്‍ പ്രശങ്ങള്‍ ഉണ്ടാക്കിയെങ്കിലും അടുത്ത ദിവസം ഒരിക്കല്‍ കൂടി ചടങ്ങുകള്‍ നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസം വീണ്ടും മുന്‍കൂട്ടി നിഞ്ചയിച്ച പ്രകാരമുള്ള പങ്കാളികളുമായി വിവാഹം നടത്തി പ്രശ്‌നം പരിഹരിച്ചു.

Other News in this category4malayalees Recommends