ഇന്ന് ഷഹനയുടെ ജന്മ ദിനം,വിരുന്നൊരുക്കി എല്ലാവരേയും ക്ഷണിച്ചു, ആത്മഹത്യയ്ക്ക് സാധ്യതയില്ലെന്ന് കുടുംബം

ഇന്ന് ഷഹനയുടെ ജന്മ ദിനം,വിരുന്നൊരുക്കി എല്ലാവരേയും ക്ഷണിച്ചു, ആത്മഹത്യയ്ക്ക് സാധ്യതയില്ലെന്ന് കുടുംബം
കോഴിക്കോട് നടിയും മോഡലുമായ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ന് ഷഹനയുടെ ജന്മദിനാമാണെന്നും അവള്‍ ആത്മഹത്യ ചെയ്യില്ല. മരണം കൊലപാതകമാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാളിന് വിരുന്നൊരുക്കി എല്ലാവരേയും ക്ഷണിച്ചിരുന്നു. ഷഹനയ്ക്കും ഭര്‍ത്താവ് സജാദിനുമിടെയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും കുടുംബം പറയുന്നു.തുടര്‍ന്ന് തിരിച്ചുവിളിക്കുമ്പോള്‍ സജാദ് കൂടെയുള്ളപ്പോള്‍ ഷഹനഫോണെടുക്കില്ലെന്നും അയാള്‍ പുറത്ത് പോകുമ്പോഴാണ് വിവരങ്ങള്‍ അറിയിക്കാറുള്ളത്. ഷഹനയ്ക്ക് വീട്ടില്‍ വരണമെന്നുണ്ടായരുന്നു എന്നാല്‍ അതിനു സാധിച്ചിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

shahana-model

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഷഹനയെ ഇന്നലെ രാത്രിയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Other News in this category



4malayalees Recommends