കെ വി തോമസ് ചെയ്തത് പുണ്യകര്‍മം; തൃക്കാക്കര സൗഭാഗ്യം തന്നെയാണെന്ന് ഇ പി ജയരാജന്‍

കെ വി തോമസ് ചെയ്തത് പുണ്യകര്‍മം; തൃക്കാക്കര സൗഭാഗ്യം തന്നെയാണെന്ന് ഇ പി ജയരാജന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ വി തോമസ് ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയത് പുണ്യകര്‍മമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മാഷ് തങ്ങളുടെ വേദിയില്‍ വന്ന് പിന്തുണ പ്രഖ്യാപിച്ചു. ഇനി എന്താണ് ഉള്‍ക്കൊള്ളാന്‍ ബാക്കി. അദ്ദേഹത്തിന് നല്ലൊരു ഷാള്‍ കൊടുത്ത് സ്വീകരിച്ചില്ലേ. ഇടതുപക്ഷത്തോടൊപ്പം വന്ന് അദ്ദേഹം ജീവിതത്തില്‍ നല്ലൊരു പുണ്യ കര്‍മം ചെയ്തുകഴിഞ്ഞു. ഇനിയും പലരും കോണ്‍ഗ്രസില്‍ നിന്നും വഴിയാധാരമാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയിലൂടെ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു സൗഭാഗ്യം ലഭിച്ചിരിക്കുകയാണ്. യുഡിഎഫുകാര്‍ ആരെങ്കിലും ഇതിനെ സൗഭാഗ്യമായി കാണുന്നുണ്ടോ എന്നറിയില്ല. മരണം മൂലമൊക്കെയാണ് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. അത് അവരെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന സൗഭാഗ്യമാണ്. ജനങ്ങള്‍ ആ അവസരം ഉപയോഗിക്കും. ആ സൗഭാഗ്യം യുഡിഎഫുകാരും സൗഭാഗ്യമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.Other News in this category4malayalees Recommends