അന്ന് പിണറായി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുന്നെന്ന് പറഞ്ഞു, ഇന്ന് വികസന നായകനെന്നും; കെ വി തോമസിനെതിരെ ടി സിദ്ദീഖ്

അന്ന് പിണറായി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുന്നെന്ന് പറഞ്ഞു, ഇന്ന് വികസന നായകനെന്നും; കെ വി തോമസിനെതിരെ ടി സിദ്ദീഖ്
സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള കെ വി തോമസിന്റെ വ്യത്യസ്ത നിലപാടുകളെ ചോദ്യം ചെയ്ത് ടി സിദ്ധീഖ് എംഎല്‍എ. കഴിഞ്ഞ ഡിസംബറില്‍ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കെ റെയിലിനെതിരെ രൂക്ഷമായ ഭാഷയില്‍ തോമസ് മാഷ് പ്രതിഷേധിച്ച് സംസാരിച്ചിരുന്നെന്ന് ടി സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

1 2021 ഡിസംബറില്‍ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കെ റയിലിനെതിരെ രൂക്ഷമായ ഭാഷയില്‍ തോമസ് മാഷ് പ്രതിഷേധിച്ച് സംസാരിക്കുന്നു. സംസ്ഥാനത്തിനു രണ്ട് ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണു അന്ന് മാഷ് പറഞ്ഞത്. കൊച്ചി മെട്രൊ കൊണ്ട് വരാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ആവശ്യമായ ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടത്തി, എന്നാല്‍ പിണറായി വിജയന്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ കേരളത്തെ വന്‍ ദുരന്തത്തിലേക്ക് തള്ളി വിടുന്നു എന്നും മാഷ് പറഞ്ഞു. അത് തന്നെ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. (സ്‌ക്രീന്‍ ഷോട്ട് ആവശ്യമുള്ളവര്‍ക്ക് തരാം)

2 2022 മെയ്, കെ റെയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമെന്ന് തോമസ് മാഷ്, പിണറായി വിജയന്‍ വികസനത്തിന്റെ നായകനും കാരണഭൂതനുമെന്ന് മാഷ് പറഞ്ഞ് വെക്കുന്നു.

ഇത് ഒരു തരം …. സിന്‍ഡ്രം ആണെന്ന് പറയാതെ വയ്യ. ഒരു കാര്യം ഉറപ്പാണു, വയര്‍ നിറച്ച് സദ്യ കഴിച്ചിട്ടും വിശപ്പ് മാറാതെ പോയിരിക്കുന്നത് വിളിച്ചിരുത്തി ഇലയിട്ട് സദ്യ വിളമ്പാത്ത ഇടത്തേക്കാണു..

Other News in this category4malayalees Recommends