ഒരുവര്‍ഷമായി ബന്ധുക്കളെ കാണാന്‍ ഷഹനയെ അനുവദിച്ചിരുന്നില്ല, വിവാഹം കഴിഞ്ഞ പിന്നാലെ ഭര്‍ത്താവ് കലഹം തുടങ്ങി'; സജാദിനെതിരെ ഷഹനയുടെ കുടുംബം

ഒരുവര്‍ഷമായി ബന്ധുക്കളെ കാണാന്‍ ഷഹനയെ അനുവദിച്ചിരുന്നില്ല, വിവാഹം കഴിഞ്ഞ പിന്നാലെ ഭര്‍ത്താവ് കലഹം തുടങ്ങി'; സജാദിനെതിരെ ഷഹനയുടെ കുടുംബം
നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷഹനയുടെ കുടുംബം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും സജാദ് കൊലപ്പെടുത്തിയതാണെന്നും കുടുംബം പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് സജാദ് കലഹം ആരംഭിച്ചെന്ന് ഷഹനയുടെ അമ്മ പറഞ്ഞു. ഒരുവര്‍ഷമായി ബന്ധുക്കളെ കാണാന്‍ ഷഹനയെ അനുവദിച്ചിരുന്നില്ല. മദ്യലഹരിയില്‍ സജാദ് മര്‍ദ്ദിച്ചിരുന്നതായി മകള്‍ പറഞ്ഞിരുന്നെന്ന് ഷഹനയുടെ അമ്മ പറഞ്ഞു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദിച്ചിരുന്നു. സജാദിനെതിരെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് സജാദിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് തടയുകയായിരുന്നെന്നും ഷഹനയുടെ മാതാവ് പറഞ്ഞു.ഇരുപതാം പിറന്നാള്‍ ദിവസമാണ് ഷഹനയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങി മരിച്ചതെന്നാണ് സജാദ് പറഞ്ഞത്. എന്നാല്‍ ഷഹനയെ സജാദിന്റെ മടിയില്‍ അവശനിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ സജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഷഹനയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഷഹനയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണോയെന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറയിച്ചു. ഷഹന മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്ന് ലഹരിമരുന്നുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

Other News in this category4malayalees Recommends