അമേരിക്കയില്‍ 18 കാരന്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു ; ആക്രമണം ലൈവ് സ്ട്രീം ചെയ്തു ; വര്‍ണവെറിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന

അമേരിക്കയില്‍ 18 കാരന്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു ; ആക്രമണം ലൈവ് സ്ട്രീം ചെയ്തു ; വര്‍ണവെറിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന
അമേരിക്കയില്‍ 18 കാരന്‍ നടത്തിയ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം.

വര്‍ണവെറിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇരകളില്‍ ഭൂരിഭാഗവും കറുത്ത വംശജരാണെന്ന് പൊലീസ് പറഞ്ഞു. വെളുത്ത വംശജനായ അക്രമി ആക്രമണം ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു.

ആക്രമണം നടത്തുന്ന വേളയില്‍ ഇയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends