വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക് ; സമ്മാനം നല്‍കിയത് വധുവിന്റെ സഹോദരിയുടെ മുന്‍ കാമുകന്‍

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക് ; സമ്മാനം നല്‍കിയത് വധുവിന്റെ സഹോദരിയുടെ മുന്‍ കാമുകന്‍
ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. നവവരന്റെ സഹോദര പുത്രനായ മൂന്ന് വയസ്സുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു.

അപകടത്തില്‍ പരിക്കേറ്റ നവവരന്‍ ലതിഷ് ഗാവിത്ത്, 3 വയസ്സുകാരന്‍ ജിയാസ് എന്നിവര്‍ ചികിത്സയിലാണ്. പൊട്ടിത്തെറിയില്‍ നവവരന്റെ കൈപത്തി അറ്റു. കണ്ണിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. വധുവിന്റെ സഹോദരിയുടെ മുന്‍ കാമുകന്‍ നല്‍കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. രണ്ട് മാസം മുമ്പ് ഇയാളുമായുള്ള ബന്ധം സഹോദരി അവസാനിപ്പിച്ചിരുന്നു. ഇതിലെ പകയാണ് സ്‌ഫോടകവസ്തു സമ്മാനമായി നല്‍കാനുള്ള കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രാജുപട്ടേല്‍ എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.


Other News in this category4malayalees Recommends