തുടര്‍ച്ചയായി ബോഡി ഷെയിമിങ് ; തമിഴ്‌നാട്ടില്‍ സഹപാഠിയെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ കുത്തിക്കൊന്നു

തുടര്‍ച്ചയായി ബോഡി ഷെയിമിങ് ; തമിഴ്‌നാട്ടില്‍ സഹപാഠിയെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ കുത്തിക്കൊന്നു
തുടര്‍ച്ചയായി ബോഡി ഷെയിമിങ് തുടര്‍ന്ന സഹപാഠിയെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

പെണ്‍കുട്ടികളെപ്പോലെയെന്നും മറ്റും പരിഹാസരൂപേണ സഹപാഠി കളിയാക്കിയിരുന്നതില്‍ പ്രതിയായ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നു. ഇതേപ്പറ്റി സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. നിരവധി തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കളിയാക്കല്‍ തുടര്‍ന്നതാണ് വൈരാഗ്യത്തിന് കാരണമായത്. കൂട്ടുകാരനെ പാര്‍ട്ടിക്കെന്ന് പറഞ്ഞ് ക്ഷണിച്ച് സ്‌കൂളിന് സമീപം ഹൈവേയില്‍ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. അരിവാളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

Other News in this category4malayalees Recommends