24 മണിക്കൂറില്‍ 66 മരണങ്ങളും, 53000 ഇന്‍ഫെക്ഷനുകളും; ഫെഡറല്‍ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ശേഷിക്കവെ കോവിഡ് കണക്കുകള്‍ തലവേദനയാകുന്നു; മരണങ്ങള്‍ വൈറസ് കൊണ്ട് മാത്രമല്ലെന്ന് സ്‌കോട്ട് മോറിസണ്‍

24 മണിക്കൂറില്‍ 66 മരണങ്ങളും, 53000 ഇന്‍ഫെക്ഷനുകളും; ഫെഡറല്‍ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം ശേഷിക്കവെ കോവിഡ് കണക്കുകള്‍ തലവേദനയാകുന്നു; മരണങ്ങള്‍ വൈറസ് കൊണ്ട് മാത്രമല്ലെന്ന് സ്‌കോട്ട് മോറിസണ്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ കോവിഡ് റിപ്പോര്‍ട്ട് ഓസ്‌ട്രേലിയന്‍ ഭരണപക്ഷത്തിന് തലവേദനയാകുന്നു. കോവിഡ് മരണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെല്ലാം വൈറസ് ബാധിച്ച് മരണപ്പെട്ടവരല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അവകാശപ്പെടുന്നത്.


കഴിഞ്ഞ 24 മണിക്കൂറില്‍ 66 കോവിഡ് മരണങ്ങളും, 53000-ലേറെ ഇന്‍ഫെക്ഷനുകളുമാണ് സ്ഥിരീകരിച്ചത്. ആറ് മാസം മുന്‍പ് 20 മരണങ്ങളും, 2000 ഇന്‍ഫെക്ഷനും സ്ഥിരീകരിച്ചിരുന്ന ഇടത്ത് നിന്നാണ് ഈ മാറ്റം.

ഒമിക്രോണ്‍ എത്തിച്ചേര്‍ന്നതോടെയാണ് ഇന്‍ഫെക്ഷന്‍ കണക്കുകള്‍ ഉയര്‍ന്നത്. മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. വളരെ കുറച്ച് ജനങ്ങളാണ് മാസ്‌ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കുന്നത്.

ജനങ്ങള്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ട് മരണപ്പെട്ടാലും കോവിഡ് ആണ് കാരണമെന്ന് ചിന്തിക്കും. കോവിഡ് മരണമായി രേഖപ്പെടുത്തിയാലും ഇതിന് മറ്റ് പല കാരണങ്ങളും ഉണ്ടാകാം, സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ മറ്റ് കാരണം കൊണ്ട് മരിച്ചാലും വൈറസ് ബാധിച്ചാല്‍ ഇത് കോവിഡ് മരണമായി കണക്കുകൂട്ടും. 'നമ്മള്‍ കോവിഡിനൊപ്പമാണ് ജീവിക്കുന്നത്. ശനിയാഴ്ച ജനങ്ങള്‍ എന്നെ വീണ്ടും തെരഞ്ഞെടുത്താല്‍ ഓസ്‌ട്രേലിയയെ ലോക്ക്ഡൗണിലേക്ക് വലിച്ചിടില്ല', മോറിസണ്‍ പറഞ്ഞു.

എന്നാല്‍ മഹാമാരിയുടെ അപകടം ഇപ്പോഴും തുടരുന്നുവെന്നാണ് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ആന്തണി ആല്‍ബനീസിന്റെ നിലപാട്. അഭിപ്രായ സര്‍വ്വെകളില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുണ്ട്.
Other News in this category



4malayalees Recommends