കാമുകന്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് 20 കാരി ആത്മഹത്യ ചെയ്തു ; സംഭവം മുംബൈയില്‍

കാമുകന്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് 20 കാരി ആത്മഹത്യ ചെയ്തു ; സംഭവം മുംബൈയില്‍
കാമുകന്‍ തന്റെ നമ്പര്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള കാമുകന്റെ വീട്ടിലാണ് 20 കാരി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആറ് മാസമായി 20 കാരിയും 27 കാരനും പ്രണയത്തിലാണ്. ഞായറാഴ്ച രാത്രി ഇരുവരും ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം കാമുകന്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് സമ്മതിച്ചില്ല. പകരം വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. വീട്ടില്‍ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടര്‍ന്നു.

രാത്രി നിരവധി മയക്കുമരുന്ന് അടിമകള്‍ പ്രദേശത്ത് കറങ്ങുന്നുണ്ടെന്നും, സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കാനും കാമുകന്‍ പറഞ്ഞു. ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെ നിരന്തരം വിളിക്കാന്‍ തുടങ്ങിയതോടെ യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും, സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുംബൈ സബര്‍ബന്‍ ദഹിസാറിലെ റെയില്‍വേ ട്രാക്കിനോട് സമീപമാണ് യുവാവിന്റെ വീട്.

Other News in this category4malayalees Recommends