വിവാഹ ഉടമ്പടി വരന്‍ ഏറ്റു ചൊല്ലാത്തതിനെ തുടര്‍ന്ന് താലികെട്ടിയ വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി

വിവാഹ ഉടമ്പടി വരന്‍ ഏറ്റു ചൊല്ലാത്തതിനെ തുടര്‍ന്ന് താലികെട്ടിയ വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി
വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാത്തതിനെ തുടര്‍ന്ന് താലികെട്ടിയ വധുവിനെ ബന്ധുക്കള്‍ മടക്കികൊണ്ടുപോയി. പാപ്പനംകോട് സ്വദേശിയായ വരനാണ് വിവാഹ ഉടമ്പടി ഏറ്റു ചൊല്ലില്ലാ എന്ന തീരുമാനത്തില്‍ ഉറച്ചുനിന്നത്. വധു ഒറ്റശേഖരമംഗലം സ്വദേശിനി. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി വരന്‍ വധുവിനു താലി ചാര്‍ത്തി. മോതിരവും കൈമാറി. വരനും വധുവും അള്‍ത്താരയ്ക്ക് മുന്നില്‍ കാര്‍മികരായ വൈദികര്‍ക്ക് മുന്നില്‍ വിവാഹ ഉടമ്പടി ഏറ്റു ചൊല്ലുന്നതായിരുന്നു അടുത്ത ചടങ്ങ്. എന്നാല്‍, ഇതിനു വരന്‍ തയ്യാറായില്ല. കൂടാതെ രജിസ്റ്ററില്‍ ഒപ്പുവെക്കാനും വിസമ്മതിച്ചു.

ഇതോടെ, വധുവിന്റെ വീട്ടുകാരും വിവാഹത്തിനു എത്തിയവരും ആശങ്കയിലായി. വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാന്‍ വരന്‍ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നാലെ, വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അറി!ഞ്ഞത്. വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെയ്ക്കാത്തതിനാല്‍ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നല്‍കാതെ മടങ്ങിയെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends