മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് വയനാട്ടില്‍ തുടക്കമായി

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് വയനാട്ടില്‍ തുടക്കമായി
കല്‍പ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് കല്‍പ്പറ്റ, കൊട്ടാരപ്പടിയില്‍ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണൂരിന്റെ കല്‍പ്പറ്റയിലെ രണ്ടര ഏക്കര്‍ ഭൂമിയില്‍ രണ്ടരക്കോടിയോളം രൂപ മുടക്കിയാണ് മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്‌സ് മാതൃക ആരംഭിക്കുന്നത്. കല്‍പ്പറ്റയിലെ ഫാം യൂണിറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയാംതൊടി മുജീബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്ര ഗ്രാമീണ്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മറിയാമ്മ പിയുസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആദ്യ തൈനടല്‍ വാര്‍ഡ് മെമ്പറും വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി കെ ശിവരാമന്‍ നിര്‍വ്വഹിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജിസ്സോ ബേബി മുഖ്യപ്രഭാഷണവും ചീഫ് ജനറല്‍ മാനേജര്‍ പൗസണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു

അയ്യായിരത്തോളം ചതുരശ്ര മീറ്ററോളം ഉള്ള ഫാമില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. സഹകരണ മേഖലയില്‍ ഇതാദ്യമായാണ് ഹൈഡ്രോപോണിക്‌സ് ഫാം പ്രോജക്ട് നടത്തുന്നതെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. വര്‍ഷത്തില്‍ നാലുതവണ വിളവെടുക്കാന്‍ സാധിക്കുന്ന രീതിയായതിനാല്‍തന്നെ ഉയര്‍ന്ന ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നതെന്നും 30 ശതമാനം ലാഭം ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ഗാര്‍ഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.


Other News in this category4malayalees Recommends