പേടി തോന്നുന്നു, ഞാന്‍ വീണ്ടും ഒരു തുടക്കക്കാരിയായത് പോലെ ; ആലിയ ഭട്ട്

പേടി തോന്നുന്നു, ഞാന്‍ വീണ്ടും ഒരു തുടക്കക്കാരിയായത് പോലെ ; ആലിയ ഭട്ട്
ഹോളിവുഡില്‍ നടി ആലിയ ഭാഗ്യ പരീക്ഷണത്തിനിറങ്ങുകയാണ്. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലാണ് ആലിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആലിയ പങ്കുവച്ച സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

കാറില്‍ നിന്നുള്ള സെല്‍ഫിയാണ് ആലിയ പങ്കുവച്ചത്. ആദ്യത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ആശങ്കയിലാണ് താന്‍ എന്നാണ് ആലിയ പറയുന്നത്. എന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം ഷൂട്ട് ചെയ്യാനുള്ള യാത്രയിലാണ്. വീണ്ടും ഒരു തുടക്കക്കാരി ആയതുപോലെ തോന്നുന്നു. വല്ലാതെ പേടിയുണ്ട്. വിഷ് മി ലക്ക് എന്നാണ് ആലിയ കുറിക്കുന്നത്.

പിന്നാലെ താരത്തിന് ആശംസ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. അവര്‍ അവരുടെ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടാവുമെന്നും അവരായിരിക്കും കൂടുതല്‍ പേടിച്ച് ഇരിക്കുന്നത് എന്നുമായിരുന്നു റിതേഷ് ദേശ്മുഖിന്റെ കമന്റ്. ഇന്റര്‍നാഷണല്‍ ഖിലാഡി എന്നാണ് അര്‍ജുന്‍ കപൂര്‍ കമന്റ് ചെയ്തത്.

ബ്രിട്ടീഷ് സംവിധായകനായ ടോം ഹാര്‍പര്‍ ഒരുക്കുന്ന സ്‌പൈ ത്രില്ലറാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. നെറ്റ്ഫല്‍ക്‌സ് ഒറിജിനല്‍ ചിത്രത്തില്‍ നിരവധി സൂപ്പര്‍താരങ്ങളും അഭിനയിക്കുന്നുണ്ട്.Other News in this category4malayalees Recommends