35 വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം; അഭിമാനം തോന്നുന്നു: മോഹന്‍ലാലിന് ജന്മദിനാശംസകളുമായി ഷിബു ബേബി ജോണ്‍

35 വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം; അഭിമാനം തോന്നുന്നു: മോഹന്‍ലാലിന് ജന്മദിനാശംസകളുമായി ഷിബു ബേബി ജോണ്‍
നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി സുഹൃത്തും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. മോഹന്‍ലാല്‍ തനിക്ക് സഹോദര തുല്യനാണ്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ പരിചയം സൗഹൃദമായി വളര്‍ന്നു ഇന്നും അത് നിലനില്‍ക്കുന്നുവെന്നും ഫെയ്‌സ്ബുക്കിലെഴുതിയ ആശംസ കുറിപ്പില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു.

ലോകം ആരാധിക്കുന്ന ആ മഹാകലാകാരനെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിച്ചപ്പോള്‍ മോഹന്‍ലാല്‍ ആശംസയുമായി എത്തിയിരുന്നു.

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിര്‍വിശേഷമായ സ്‌നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം.പ്രിയ സുഹൃത്തിന്പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍' ഷിബു ബേബി ജോണ്‍ കുറിച്ചു.

ജന്മദിനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകര്‍ അവയവദാന സമ്മതപത്രം നല്‍കും. ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയുമൊരുക്കുമെന്നും ആരാധകര്‍ അറിയിച്ചു.

Other News in this category



4malayalees Recommends