മക്കളെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം ; റെനീസ് വട്ടിപ്പലിശയ്ക്ക് പണം നല്‍കിയിരുന്നയാള്‍, നെജ്‌ലയെ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നെന്നും പൊലീസ്

മക്കളെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം ; റെനീസ് വട്ടിപ്പലിശയ്ക്ക് പണം നല്‍കിയിരുന്നയാള്‍, നെജ്‌ലയെ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നെന്നും പൊലീസ്
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്നശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്ന ആളാണെന്ന് പൊലീസ്. റെനീസിന്റെ ഭാര്യയായ നജ്‌ലയെയും മക്കളെയുമാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്നതിന്റെ രേഖകള്‍ പൊലീസ് ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

വട്ടിപ്പലിശയ്ക്ക് വായ്പ കൊടുക്കുന്നതിനായി പണത്തിന് വേണ്ടിയാണ് റെനീസ് നജ്‌ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചത്. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. നജ്‌ലയുടെ മരണത്തിന് പിന്നാലെ റെനീസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണവും റെനീസിനെതിരെ പ്രഖ്യാപിച്ചു. നേരത്തെ സ്ത്രീ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

ആലപ്പുഴയിലെ എ.ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സില്‍ റെനീസിന്റെ ഭാര്യ നജ്‌ലയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നര വയസുകാരിയായ മകള്‍ മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയിലും, മകന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. നജ്‌ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ പീഡനം മൂലം നജ്‌ല ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം

Other News in this category4malayalees Recommends