പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയുള്ള വിദ്വേഷ മുദ്രാവാക്യം; കുട്ടി തോപ്പുംപടി സ്വദേശി, മുന്‍പും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയുള്ള വിദ്വേഷ മുദ്രാവാക്യം; കുട്ടി തോപ്പുംപടി സ്വദേശി, മുന്‍പും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍
പോപുലര്‍ ഫ്രണ്ട് റാലിയില്‍ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് വിവരം. ഈ കുട്ടിയെ കണ്ടെത്താനായി പൊലീസ് സ്ഥലത്തെത്തി. റാലിയില്‍ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.

അതേസമയം, മുമ്പും ഈ കുട്ടി പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പൗരത്വ നിയമത്തിനെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ കുട്ടി ഇതേ രീതിയിലുള്ള വിദ്വേഷ മുദ്രാവാക്യം വിളിച്ചതായി ആരോപണമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും. ഈ മാസം ഇരുപത്തിയൊന്നിന് ആലപ്പുഴയില്‍ നടന്ന റാലിയിലാണ് കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചത്. ഈരാട്ടുപേട്ട സ്വദേശി അന്‍സാര്‍ എന്നയാളുടെ തോളിലിരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ കുട്ടിയെ തനിക്ക് അറിയില്ലെന്നും റാലിക്കിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നുമായിരുന്നു പ്രതി മൊഴി നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും കുട്ടിയെ അറിയില്ലെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends