ശവപ്പെട്ടിയില്‍ നിന്ന് ഇടിക്കുന്ന ശബ്ദം , തുറന്നപ്പോള്‍ ജീവന്‍ ; ഉടന്‍ ആശുപത്രിയിലെത്തിച്ചു ; ഡോക്ടര്‍മാര്‍ മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ യുവതിയ്ക്ക് പിന്നീട് ദാരുണാന്ത്യം

ശവപ്പെട്ടിയില്‍ നിന്ന് ഇടിക്കുന്ന ശബ്ദം , തുറന്നപ്പോള്‍ ജീവന്‍ ; ഉടന്‍ ആശുപത്രിയിലെത്തിച്ചു ; ഡോക്ടര്‍മാര്‍ മരിച്ചെന്ന് തെറ്റായി വിധിയെഴുതിയ യുവതിയ്ക്ക് പിന്നീട് ദാരുണാന്ത്യം
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയ്ക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ യുവതി മരിച്ചെന്ന് തെറ്റായി വിലയിരുത്തി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചതാണ് ഒടുവില്‍ യുവതിയുടെ മരണത്തില്‍ കലാശിച്ചത്. പെറുവിലെ ലംബേക്കിലാണ് സംഭവം നടന്നത്. ആശുപത്രി അധികൃതര്‍ യഥാസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്ന ജീവനാണ് അശ്രദ്ധ മൂലം നഷ്ടപ്പെട്ടത്.

മുപ്പത്തിയാറുകാരിയായ റോസ ഇസബെല്‍ സെസ്‌പെഡെ എന്ന യുവതിയാണ് ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കുകളേറ്റ് ആശുപത്രിയിലെത്തിയത്. ആ സമയത്ത് ബോധമറ്റ് കിടക്കുന്ന യുവതി മരിച്ചെന്ന് വിലയിരുത്തി ആശുപത്രി അധികൃതര്‍ ഈ വിവരം ഇസബെല്ലിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ശരീരം മണിക്കൂറുകളോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

മോര്‍ച്ചറിയില്‍ നിന്ന് യുവതിയുടെ ശരീരം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ ഇവരെ ശവപ്പെട്ടിയിലാക്കി സംസ്‌കാര ചടങ്ങ് തുടങ്ങവേ അപൂര്‍വമായ സംഭവങ്ങള്‍ നടന്നത്. ശവപ്പെട്ടിയില്‍ നിന്നും ഉച്ചത്തിലുള്ള ഇടിക്കുന്ന ശബ്ദം കേള്‍ക്കുകയും ഉടന്‍ തന്നെ ബന്ധുക്കള്‍ യുവതിയെ പുറത്തേക്കെടുക്കുകയും ചെയ്തു. ഒട്ടും സമയം വൈകാതെ ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലത്തിച്ചു. യുവതിക്ക് ജീവനുണ്ടെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചു. എങ്കിലും യുവതി മരുന്നുകളോട് പ്രതികരിക്കാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടം നടന്നയുടന്‍ നല്ല ചികിത്സ നല്‍കിയിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Other News in this category4malayalees Recommends