റൊണാള്‍ഡോയ്ക്ക് ആശ്വാസം , രേഖകള്‍ മോഷ്ടിച്ചത് ; ക്രിസ്റ്റിയാനോയ്‌ക്കെതിരായ പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി

റൊണാള്‍ഡോയ്ക്ക് ആശ്വാസം , രേഖകള്‍ മോഷ്ടിച്ചത് ; ക്രിസ്റ്റിയാനോയ്‌ക്കെതിരായ പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി
യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍ മോഡല്‍ കാതറിന്‍ മിയോര്‍ഗ നല്‍കിയ പരാതി അമേരിക്കന്‍ കോടതി തള്ളി. കാതറിന്റെ അഭിഭാഷക ലെസ്ലി സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും അതുവഴി കേസുമായി മുന്നോട്ടുപോകാനുള്ള അവകാശം നഷ്ടമായതായും കോടതി വിധിച്ചു.

Rape Case Against Football Star Cristiano Ronaldo Dismissed

റൊണാള്‍ഡോ റയല്‍ മാഡ്രിഡിനു വേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ പീഡിപ്പിച്ചെന്നാണ് 37 കാരിയായ കാതറിന്‍ പരാതിപ്പെട്ടത്. 2008 മുതല്‍ റൊണാള്‍ഡോയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും, വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കാതറിന്‍ ആരോപിച്ചത്.

സംഭവത്തില്‍ തനിക്കു ഉണ്ടായ വേദനയ്ക്കും കഷ്ടപ്പാടിനും പകരമായി 579 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് കാതറിന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കാതറിന്റെ ആരോപണം റൊണാള്‍ഡോ അന്നേ നിഷേധിച്ചു. 'എനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നു. ഇത് മ്ലേച്ഛമായ കുറ്റകൃത്യമാണ്' റൊണാള്‍ഡോ പ്രതികരിച്ചത്.

പ്രതികൂല വിധി ഉണ്ടായാല്‍ ഏകദേശം 500 കോടിയിലേറെ രൂപ റൊണാള്‍ഡോ പിഴ ഒടുക്കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ യുവന്റസിനുവേണ്ടി കളിക്കുന്ന റൊണാള്‍ഡോയുടെ രണ്ടു വര്‍ഷത്തെ ശമ്പളത്തിന് തുല്യമാണിത്.










Other News in this category



4malayalees Recommends