യാത്രക്കാരന്‍ ടാക്‌സിയില്‍ മറന്നുവെച്ച പണം തട്ടിയെടുത്തു; ദുബൈയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷ

യാത്രക്കാരന്‍ ടാക്‌സിയില്‍ മറന്നുവെച്ച പണം തട്ടിയെടുത്തു; ദുബൈയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷ
പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് ഒരു മാസം തടവുശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ഡിസ്പ്യൂട്ട്‌സ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ദുബൈ ടാക്‌സിയുടെ ബാക്ക് സീറ്റില്‍ യാത്രക്കാരന്‍ മറന്നുവെച്ച ഹാന്‍ഡ് ബാഗാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 14,000 ദിര്‍ഹവും 3,900 യൂറോയുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തിരികെ കൊടുക്കുകയോ ഡ്രൈവറെ അറിയിക്കുകയോ ചെയ്യുന്നതിന് പകരം പ്രതികള്‍ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.

ദുബൈയിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ നിന്ന് ടാക്‌സിയില്‍ കയറിയതാണ് അറബ് വംശജന്‍. ഇറങ്ങാന്‍ നേരം ഇയാള്‍ തന്റെ ബാഗ് കാറിനുള്ളില്‍ മറന്നുവെച്ചു. ബാഗ് നഷ്ടമായതായി ഇയാള്‍ ദുബൈ ആര്‍ടിഎയ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാരതിക്കാരന്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ രണ്ട് യാത്രക്കാര്‍ കാറില്‍ കയറിയതായും കണ്ടെത്തി. കേസ് പിന്നീട് ദുബൈ പൊലീസ്, സിഐഡി സംഘത്തിന് കൈമാറി. അന്വേഷണത്തിനിടെ ഈ രണ്ട് യുവാക്കളെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Other News in this category



4malayalees Recommends