ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് പണമടച്ചില്ലെങ്കില്‍ അവസരം നഷ്ടമാകുമെന്ന് മുന്നറിയിപ്പ്

ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് പണമടച്ചില്ലെങ്കില്‍ അവസരം നഷ്ടമാകുമെന്ന് മുന്നറിയിപ്പ്
ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് പണമടച്ചില്ലെങ്കില്‍ അവസരം മറ്റുള്ളവര്‍ക്ക് പോകുമെന്ന് അധികൃതര്‍. പുരുഷന്മാരാണ് ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ച വിവരം എസ്എംഎസ് സന്ദേശത്തിലൂടെ അറിയിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

നാല് ലക്ഷത്തോളം വരുന്ന അപേക്ഷരില്‍ ഒന്നര ലക്ഷം പേര്‍ക്കാണ് അവസരം ലഭിച്ചത്. അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ പണമടച്ച് അനുമതി പത്രം കരസ്ഥമാക്കണമെന്നാണ് നിര്‍ദേശം. അതേസമയം അപേക്ഷിക്കുന്ന സമയത്ത് തെരഞ്ഞെടുത്ത പാക്കേജുകള്‍ക്ക് പകരം മറ്റ് പാക്കേജുകളിലാണ് പലര്‍ക്കും അവസരം ലഭിച്ചത്. ഇതിന് കാരണം അപേക്ഷിച്ച പാക്കേജുകളില്‍ സീറ്റ് ലഭ്യമാകാത്തതാണെന്നും മന്ത്രാലയം നിര്‍ദേശിച്ച പാക്കേജുകളില്‍ ബുക്ക് ചെയ്യുകയോ അടുത്ത നറുക്കെടുപ്പ് വരെ കാത്തിരിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.

Other News in this category4malayalees Recommends