ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്കി യുഎഇ
അബുദാബിയിലെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റിന് യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന് പ്രവര്‍ത്തന ലൈസന്‍സ് നല്കി. 60 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ആണവോര്‍ജ പ്ലാന്റിലെ രണ്ട് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റ് കമ്മീഷന് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. 2020 ഫെബ്രുവരിയില്‍ ഇവിടുത്തെ ആദ്യ യൂണിറ്റിനും പിന്നീട് 2021 മാര്‍ച്ചില്‍ രണ്ടാം യൂണിറ്റിനും പ്രവര്‍ത്തന അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് അനുവദിച്ച മൂന്നാം യൂണിറ്റിന് പുറമെ നാലാമതൊരു യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 92 ശതമാനം പൂര്‍ത്തിയായി വരികയാണ്. ബറാക്ക ആണവോര്‍ജ നിലയത്തിന്റെ ആകെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായെന്നാണ് യുഎഇ വ്യക്തമാക്കി