ബസ് യാത്രക്കിടെ വിനോദ സഞ്ചാരിയുടെ പാസ്‌പോര്‍ട്ടും ലഗേജും നഷ്ടമായി; അരമണിക്കൂറില്‍ കണ്ടെത്തി ദുബൈ പൊലീസ്

ബസ് യാത്രക്കിടെ വിനോദ സഞ്ചാരിയുടെ പാസ്‌പോര്‍ട്ടും ലഗേജും നഷ്ടമായി; അരമണിക്കൂറില്‍ കണ്ടെത്തി ദുബൈ പൊലീസ്
ദുബൈയില്‍ യാത്രക്കിടെ വിനോദ സഞ്ചാരിയുടെ ബാഗുകള്‍ നഷ്ടമായി. 30 മിനിറ്റിനുള്ളില്‍ കണ്ടെത്തി നല്‍കി ദുബൈ ടൂറിസ്റ്റ് പൊലീസ്. റഷ്യന്‍ വിനോദ സഞ്ചാരിയുടെ രണ്ട് ബാഗുകള്‍ നഷ്ടപ്പെട്ട വിവരം ദുബൈ പൊലീസ് കോള്‍ സെന്ററിലാണ് ലഭിച്ചത്.

മൊബൈല്‍ ഫോണ്‍, വാലറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, പണം എന്നിവ അടങ്ങിയ ബാഗാണ് ദുബൈയില്‍ ബസ് യാത്രക്കിടെ നഷ്ടമായത്. ബസ് സഞ്ചരിച്ച റൂട്ടോ മറ്റ് വിവരങ്ങളോ വിനോദ സഞ്ചാരിക്ക് ഓര്‍മ്മയില്ലായിരുന്നു. എന്നാല്‍ സ്മാര്‍ട്ട് സംവിധാനങ്ങളുെ സഹായത്തോടെ പൊലീസ് സംഘം വളരെ വേഗം തന്നെ വിനോദ സഞ്ചാരി ലാമെര്‍ മുതല്‍ പാം വരെ സഞ്ചരിച്ച ബസ് കണ്ടെത്തി. തുടര്‍ന്ന് ബസ് ഡ്രൈവറുമായി ബന്ധപ്പെട്ടു. ബസില്‍ ബാഗ് കണ്ടെത്തിയ വിവരം ഡ്രൈവര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ബാഗ് വിനോദ സഞ്ചാരിയെ ഏല്‍പ്പിക്കുകയായിരുന്നു. ദുബൈ പൊലീസിന്റെ ജാഗ്രതയ്ക്ക് ടൂറിസ്റ്റ് നന്ദി പറഞ്ഞു.

Other News in this category4malayalees Recommends