രണ്ടു പേരെയും വിഷമിപ്പിച്ചില്ല, കാമുകിമാരെ ഒരുമിച്ച് ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ് ; വൈറലായി ഇരട്ട വിവാഹം

രണ്ടു പേരെയും വിഷമിപ്പിച്ചില്ല, കാമുകിമാരെ ഒരുമിച്ച് ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ് ; വൈറലായി ഇരട്ട വിവാഹം
ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ഇരട്ട വിവാഹം നടന്നത്.

കുസും ലക്രയെയും സ്വാതി കുമാരിയെയുമാണ് സന്ദീപ് ഒറോണ്‍ ഒരുപോലെ സ്‌നേഹിച്ച് ഒരുപോലെ വിവാഹം കഴിച്ചത്. പരസ്പര സമ്മതത്തോടെ ലോഹര്‍ദാഗയിലെ ഭന്ദ്ര ബ്ലോക്കിലെ ബന്ദ ഗ്രാമത്തില്‍ ഒരേ സമയം വിവാഹം നടന്നത്. മൂന്ന് വര്‍ഷമായി സന്ദീപും കുസുമും ലിവ്ഇന്‍ ബന്ധത്തിലായിരുന്നു. ഇവര്‍ക്ക് ഒരുമിച്ച് ഒരു കുട്ടിയും ഉണ്ട്.

ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥ മാറിമറിഞ്ഞത്. അപ്പോഴാണ് അവിടെ ജോലിക്ക് വന്ന സ്വാതി കുമാരിയെ സന്ദീപ് പരിചയപ്പെടുന്നത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും ഇരുവരും കണ്ടുമുട്ടുന്നത് തുടര്‍ന്നു.

ഒടുവില്‍ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിര്‍ത്തു തുടങ്ങി. നിരവധി വഴക്കുകള്‍ക്ക് ശേഷം, ഗ്രാമവാസികള്‍ ഒരു പഞ്ചായത്ത് വിളിക്കുകയും സന്ദീപ് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

സ്ത്രീകളോ അവരുടെ വീട്ടുകാരോ ഈ ഇരട്ട വിവാഹത്തെ എതിര്‍ത്തില്ല. സമ്മതം മൂളി. അതേസമയം, 'രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കുന്നതില്‍ നിയമപരമായ പ്രശ്‌നമുണ്ടാകാം, പക്ഷേ ഞാന്‍ ഇരുവരെയും സ്‌നേഹിക്കുന്നു, ഇരുവരെയും ഉപേക്ഷിക്കാന്‍ എനിക്ക് കഴിയില്ല' വിവാഹത്തിന് ശേഷം സന്ദീപ് പ്രതികരിച്ചു.

Other News in this category4malayalees Recommends