യുഎഇയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുഎഇയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
യുഎഇയില്‍ കടലില്‍ കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം അബുദാബിയിലാണ് 31 വയസുള്ള സ്വദേശി യുവാവ് കടലില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയത്. നീണ്ട തെരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതായി അബുദാബി പൊലീസ് അറിയിച്ചു.

അബുദാബിയിലെ ഒരു ദ്വീപില്‍ ബീച്ചിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാതായെന്ന വിവരം ലഭിച്ചയുടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നതായി അബുദാബി പൊലീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്!താവനയില്‍ പറയുന്നു. യുവാവും സുഹൃത്തുക്കളും ഒരു ക്രൂയിസ് ബോട്ടിലാണ് അബുദാബിയിലെ ഒരു ദ്വീപിലേക്ക് പോയത്. അവിടെ എത്തിയ ശേഷം കടലില്‍ നീന്താനിറങ്ങി. കുറച്ച് നേരം കഴിഞ്ഞ് സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് കൂട്ടിത്തിലൊരാളെ കാണാനില്ലെന്ന് മനസിലായത്. ഇതോടെ എല്ലാവരും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി. അബുദാബി പൊലീസിലും വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുക്കാന്‍ സാധിച്ചത്.

Other News in this category4malayalees Recommends